കവിത

കടലമ്മ

ടിപ്പാഞ്ഞുവരുന്നുണ്ട്
നമ്മുടെകടലമ്മ
മുത്തം നല്‍കീ കടലോരത്ത്
നമ്മുടെ കടലമ്മ

ചിലനേരത്തിവള്‍ നല്ലവളെന്നാല്‍
ചിലനേരത്തിവള്‍ ദ്വേഷ്യക്കാരി
സുന്ദരിയാണിവള്‍ നല്ലവളാണിവള്‍
കള്ളിയുമാണിവള്‍ കാര്യക്കാരി

തുള്ളിച്ചാടി വരുന്നുണ്ട്
കരയെ മുത്തം വച്ചീടാന്‍
ചക്കരമുത്തം നല്‍കീട്ട്
തിരിച്ചുപോകും കടലമ്മ

ക്ഷണം

പുള്ളിയുടുപ്പുമണിഞ്ഞിട്ട്
പാറിനടക്കും പൂമ്പാറ്റേ
പാറിപ്പാറി നടന്നിട്ട്
പൂവിലിരിക്കും പൂമ്പാറ്റേ

മഴവില്‍ സത്താല്‍ നിര്‍മ്മിതമാണോ
അഴകോലും നിന്‍ പൂഞ്ചേല
കുഞ്ഞിച്ചിറകു വിടര്‍ത്തിപ്പാറി
എവിടെപ്പോണൂ പുമ്പാറ്റേ

തേനിന്‍ കുടവും പേറിക്കൊണ്ട്
ചെടികള്‍ ചുറ്റും നില്‍പ്പുണ്ട്
നിന്നുടെ ചുംബനമേല്‍ക്കാനായ്
കൊതിയാര്‍ന്നങ്ങനെ നില്‍പ്പൂ പൂക്കള്‍

എന്നോടൊത്തു കളിക്കാമോ നീ
നമ്മള്‍ക്കൊന്നായ് ജീവിക്കാം

Friday, July 29, 2011

മുറിവുകള്‍











 


വിടെയോ ഒരു നിലവിളി
നദിയുടെ നിര്‍ത്താത്ത കരച്ചില്‍
ഒരു പൂവിന്റെ പിടച്ചില്‍
ചെടിയുടെ കണ്ണീര്‍
മരണത്തിന്റെ ഗന്ധം നിറഞ്ഞ കാറ്റ്
കെടുന്ന തിരിനാളം

എന്റെ ഉടുവസ്ത്രമുരിയുന്നതാരാണ്?
എന്റെ നെഞ്ചം പിളര്‍ക്കുന്നതാരാണ്?

മനസ്സിലെ പച്ചപ്പു മുഴുവന്‍ കവര്‍ന്നെന്നെ
മരുഭൂമിയാക്കുന്നതാരാണ്?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
സിരകളില്‍ മരണ വേദന

എനിക്കു വയ്യ
ഈ കാഴ്ചകള്‍ എനിക്ക് വേണ്ട.

നിലാവുള്ള രാത്രി















ളംവെയിലിന്‍ നിറം മങ്ങി
കുളിര്‍രാവ് പട്ടുടുത്തു
ചേലയില്‍ ശോഭയേകും
നിറതാരകം പുഞ്ചിരിച്ചു

ചേലതന്‍ കാന്തിയായിടുന്നതാം
അമ്പിളിക്കല കണ്‍തുറന്നു
ആ നിലാമുത്തു ഭൂമിയില്‍ പതി-
ച്ചായിരം കനവു നല്‍കിടുന്നു
ആ നിലാവിന്‍ നറുശോഭയില്‍
മുല്ലമമൊട്ടുകള്‍ കണ്ണെഴുതി
ആ നിലാവിന്‍ വര്‍ണ്ണശോഭയില്‍
പൂവുകള്‍ വര്‍ണ്ണ സുരഭിയായി
ആ വര്‍ണ മുത്തുമാല കോര്‍ത്തിടാന്‍
എത്ര നാളായി ഞാന്‍ കൊതിപ്പൂ.

ഈ നിലാരാത്രി കൂന്തലില്‍ ചാര്‍ത്തി
ആ കേശഭംഗി ഞാന്‍ കൊതിപ്പൂ
വായുവാകുന്ന തോണിയില്‍ കയറി
നിന്നടുത്തേക്ക് ഞാന്‍ വരുന്നു
ഈ നിലാരാത്രിയെ ചുംബിക്കുവാന്‍
ഈ നിലാരാത്രിയെ പ്രേമിക്കുവാന്‍ .

Wednesday, December 2, 2009

സന്ധ്യ

സന്ധ്യയിറങ്ങിവരുന്നല്ലോ
കാണാനെന്തൊരു ചേലാണ്
ചുണ്ടില്‍ പുഞ്ചിരിയുണ്ടല്ലോ
നേത്രങ്ങളിലാകണ്‍മഷിയും
സന്ധ്യയൊരുങ്ങിവരുന്നല്ലോ
ചന്ദ്രനുമൊത്തിരിസന്തോഷം
മുല്ലപ്പുവിന്‍ പരിമളമേറ്റ്
ചുറ്റും ചെടികളുറങ്ങീടുന്നു
മാനത്തെങ്ങും വര്‍ണ്ണക്കൂട്ടാല്‍
ചിത്രമൊരുക്കിയതാരാണ്
ആകാശത്തിലെ അരമനയില്‍
ഞാനും കൂടെപ്പോന്നോട്ടെ

Thursday, September 17, 2009

പൂമ്പാറ്റയോട്

പൂവിലിരിക്കും പൂമ്പാറ്റേ
എന്തൊരു ചന്തം നിന്നെക്കാണാന്‍
പൂവില്‍ നിറയെ തേനുണ്ട്
വന്നു കുടിച്ച് രസിച്ചാട്ടെ

ദേഹം നിറയെ പുള്ളിക്കുത്തുകള്‍
എങ്ങനെ കിട്ടീ പൂമ്പാറ്റേ
എന്നരികില്‍ നീ വന്നാട്ടേ
നമ്മള്‍ക്കൊത്തു രസിച്ചീടാം

No comments:

Post a Comment